Latest Updates

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് നല്‍കിയ പരാതിയിലെ ഗുരുതര വിവരങ്ങള്‍ പുറത്തുവന്നു. ‘സൂത്രവാക്യം’ എന്ന ചിത്രത്തിന്റെ സെറ്റില്‍ ലഹരി ഉപയോഗിച്ച് ഷൈനിന്റെ കണ്ണ് തടിച്ചുവെന്നും, അത് ചിത്രീകരണം മുടങ്ങാന്‍ ഇടയാക്കുകയും ചെയ്തുവെന്ന് വിന്‍സി പരാതിയില്‍ പറയുന്നു. സെറ്റില്‍ വസ്ത്രം മാറാന്‍ പോകുമ്പോള്‍ "താന്‍ ശരിയാക്കി തരാം" എന്നത് പോലുള്ള ലൈംഗിക ചുവയുള്ള വാക്കുകള്‍ ഷൈന്‍ ഉപയോഗിച്ചുവെന്നും, ഇത് തന്നെ മാനസികമായി അസ്വസ്ഥരാക്കിയുവെന്നും വിന്‍സി ആരോപിക്കുന്നു. ഷൈന്‍ ടോം ചാക്കോയുമായി തനിക്കു മാത്രമല്ല, മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും നിരന്തരമായ അസൗകര്യങ്ങള്‍ നേരിട്ടതായി പറയുന്നു. ചിത്രീകരണം നവംബറിലാണ് നടന്നത്. ചിത്രം മുടങ്ങരുതെന്നത് മനസ്സില്‍ വെച്ചാണ് അന്ന് താനൊന്നും പരസ്യമായി പറഞ്ഞില്ലെന്ന് വിന്‍സി വിശദീകരിക്കുന്നു. പരാതി ലഭിച്ചതിനുശേഷം സ്റ്റേറ്റ് ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചപ്പോള്‍, എക്‌സൈസ് വകുപ്പ് വിശദമായ വിവരങ്ങള്‍ ലഭിച്ചാല്‍ നിയമപരമായ നടപടികളുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നടിയുടെ പരാതിയെ തുടര്‍ന്ന് താരസംഘടനയായ ‘അമ്മ’ മൂന്നംഗ അന്വേഷണ സമിതിയെ രൂപീകരിച്ചു. അന്‍സിബ, സരയൂ, വിനുമോഹന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സംഭവത്തിന്റെ വിശദമായ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.

Get Newsletter

Advertisement

PREVIOUS Choice